ദില്ലി: പ്രാധനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന വേളയില്‍ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ കരുക്കല്‍ നീക്കുകയാണ് മോദി.1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ആറ് മക്കളില്‍ മൂന്നാമനായിട്ടായിരുന്നു മോദിയുടെ ജനനം.
എഴുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി കസേരയില്‍ മൂന്നാമതൊരു ടേം കൂടി തുടരാനാകുമോയെന്നാണ് മോദിയും ബിജെപിയും ഉറ്റുനോക്കുന്നത്. ജി20 ഉച്ചകോടിയടക്കം ഇന്ത്യയില്‍ നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടാനും മോദി ശ്രമിക്കുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് തല്കാലം മോദിക്ക് മുന്നിലുള്ള വെല്ലുവിളിയും ലക്ഷ്യവും.
ഇരുപതാം വയസിലാണ് അ്ദ്ദേഹം രാഷ്ട്രീയം ജീവിതമായി സ്വീകരിക്കുന്നത്. ആ ദിനം മുതല്‍ 24 മണിക്കൂറും രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു മോദി.
2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത് മുതല്‍ പല ഘട്ടങ്ങളിലായി ഗുരുതരമായ വിമര്‍ശനങ്ങളും ആരോപണങ്ങളും മോദിക്ക് നേരെ ഉയര്‍ന്നു. എല്ലാറ്റിനെയും മറികടന്ന് നേട്ടങ്ങള്‍ കൈവരിക്കുന്ന മോദി ശൈലി കഠിനാധ്വാനത്തിന്റേതും തനത് രാഷ്ട്രീയ തന്ത്രങ്ങളുടേതുമാണ്.
രണ്ടാം തവണയും 2019 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി മോദി അധികാരമുറപ്പിച്ചു. എന്നാല്‍ നോട്ട് നിരോധനം, കര്‍ഷക പ്രക്ഷോഭം, പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ ശ്രമിച്ചത് തുടങ്ങിയവ കനത്ത തിരിച്ചടിയായി. വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ ശൈലിയെന്ന നിരന്തര വിമര്‍ശനവും മോദിയും സര്‍ക്കാറും നേരിടുകയാണ്.






