നടന് സൂര്യ ബോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 'രംഗ് ദേ ബസന്തി', 'ഡല്‍ഹി-6', 'ഭാഗ് മില്‍ഖാ ഭാഗ്' തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന് രാകേഷ് ഓംപ്രകാശ് മെഹ്റയ്ക്കൊപ്പമാണ് സൂര്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
രാകേഷ് ഓംപ്രകാശിന്റെ 'കര്‍ണ' എന്ന ചിത്രത്തിലാകും നടന് അഭിനയിക്കുക എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ സൂര്യയ്ക്ക് ലീഡ് റോളാണ്. സൂര്യയും ഓംപ്രകാശുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.

ബിഗ് ബജറ്റില്‍, രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന ചിത്രമാണ് കര്‍ണ. 2024-ല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മഹാഭാരത കാലഘട്ടം പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയില്‍ കര്‍ണനായി തന്നെയാണ് സൂര്യ എത്തുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
അതേസമയം സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന 'കങ്കുവ', സുധ കൊങ്കര ചിത്രം 'സൂര്യ 43' തുടങ്ങി നിരവധി ചിത്രങ്ങളാണ് നടന്റേതായി ഇനി വരാനുളള ചിത്രങ്ങള്‍.

Comments