തമിഴകത്തിന്റെ പ്രിയ താരമാണ് സൂര്യ. വളരെ മികച്ച കഥാപത്രത്തിലൂടെ പ്രേക്ഷക ഹൃദങ്ങളില്‍ സ്താനമുറപ്പിച്ച നടന്. അതിനാല്‍ തന്നെസൂര്യയുടെ പുതിയ സിനിമയെ സംബന്ധിക്കുന്ന അപ്ഡേറ്റുകള് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. സൂര്യ നായകനായി ഒരു വമ്പന്‍ സിനിമയുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്. തെലുങ്കിലെ ഹിറ്റ്മേക്കര് ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കുക.
തെലുങ്കിലെ ഹിറ്റ്മേക്കര് ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നാണ് റിപ്പോര്‍ട്ട്. തമിഴിലുംതെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കുക. ഇതിലെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സൂര്യയുടേതായി തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന കങ്കുവ.
തന്റെ 'കങ്കുവ' പ്രതീക്ഷിച്ചതിനപ്പുറം വന്നിട്ടുള്ള ഒരു ചിത്രമായിരിക്കും എന്ന് നടന് സൂര്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.






