
അജ്ഞാത ദൈവങ്ങളും ആള്‍ദൈവങ്ങളും അരങ്ങു വാഴുന്ന നമ്മുടെയിടയില്‍ മറ്റൊരു വിഭാഗം ദൈവങ്ങളുമുണ്ട് 'താരദൈവങ്ങള്‍'. അത്ഭുതങ്ങളും മറിമായങ്ങളും ഒന്നും കാണിക്കുന്നില്ലെങ്കിലും അഭ്യസ്ത വിദ്യ സമൂഹം അവര്‍ക്കും അമ്പലങ്ങള്‍ പണിത് പൂജിക്കുന്നു. അത്തരത്തില്‍ പൂജിക്കപ്പെടുന്ന ചില പ്രമുഖ താരങ്ങള്‍ ഇവരൊക്കെയാണ്.
ബോളിവുഡിന്റെ ബിഗ് ബിക്കായി കല്‍ക്കട്ടയില്‍ ക്ഷേത്രമുണ്ട്. ബിഗ് ബിയുടെ വിഗ്രഹത്തോടൊപ്പം അദ്ദേഹത്തിന്റെ ഒരു ജോഡി ഷൂസുമുണ്ട്. ക്ഷേത്ര കവാടത്തില്‍ ജയ് ശ്രീ അമിതാഭ് എന്നും എഴുതിയിരിക്കുന്നു.
സോണിയ ഗാന്ധി തെലുങ്കാനയില്‍ ദേവിയാണ്. ആന്ധ്രയില്‍ നിന്ന് തെലുങ്കാനയെ മോചിപ്പിച്ചതിന് നന്ദി സൂചകമായാണ് ഇത്. സോണിയ ഗാന്ധിയുടെ കൂറ്റന്‍ ദേവി വിഗ്രഹത്തിനൊപ്പം ചുവരില്‍ ഇന്ധിരാ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
സിനിമ നടിക്കായി ആദ്യമായി പണിയിക്കപ്പെട്ട ക്ഷേത്രമാണ് ഖുശ്ബുവിന്റേത്. തമിഴ്നാട്ടിലെ ട്രിച്ചിയിലെ ഈ ക്ഷേത്രം പിന്നീട് നടിയുടെ വിവാദ പ്രസ്താവനയെത്തുടര്‍ന്ന് തകര്‍ത്തു. പിന്നീട് ക്ഷേത്രം നിര്‍മ്മിക്കാന്‍ താരം അനുവദിച്ചിട്ടില്ല.
ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം ഒരുങ്ങിയത്. ഗുജറാത്തിലെ രാജ്കോട്ടിലെ മോദി ഭക്തരാണ് ഇത് പണിതത്.
ചെന്നൈ മറീനയിലെ എംജിആര്‍ സ്മാരകവും ഒരു ക്ഷേത്രം തന്നെയാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള തലൈവരുടെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളുണ്ട്. ഇപ്പോള്‍ തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളില്‍ അമ്മയ്ക്കായും ക്ഷേത്രങ്ങള്‍ ഒരുങ്ങുന്നു.
തമിഴിലെ ാമറസ് സുന്ദരി നമിതയ്ക്കും ക്ഷേത്രമുണ്ട്. തിരുനെല്‍വേലിയിലാണ് ഈ ക്ഷേത്രം.
ബീഹാറില്‍ ക്രിക്കറ്റ് ദൈവത്തിനായും ക്ഷേത്രം പണിതിട്ടുണ്ട്. സച്ചിന്റെ വന്‍ പ്രതിമയുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കില്‍ ഭാവിയില്‍ ഭൂമിയില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ ദൈവങ്ങള്‍ എന്ന സ്ഥിതിയുമാകാം.






