ബോളിവുഡ് സൂപ്പര്‍ താരം ഫര്ഹാന് അക്തറും യുവ നായിക ശ്രദ്ധാ കപൂറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍ ഇതിനോട് താരങ്ങള്‍ മൗനം പാലിക്കുകയായിരുന്നു. ഇതിനിടെ ശ്രദ്ധ കുടുംബത്തോട് വഴക്കിട്ട് ഫര്‍ഹാനൊപ്പം താമസം തുടങ്ങിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ശ്രദ്ധയുടെ അച്ഛനും നടനുമായ ശക്തി കപൂര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഞാന്‍ ഗോവയില്‍ നിന്ന് എത്തിയപ്പോഴാണ് ഇത്തരം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അറിയുന്നത്. എന്റെ മകള്‍ മിടുക്കിയായ പെണ്‍കുട്ടിയാണ്. ഇത്തരം വിവാദങ്ങള്‍ മുഖ വിലയ്ക്ക് എടുക്കേണ്ടെന്ന് അവളോട് പറഞ്ഞിട്ടുണ്ട്. സിനിമ രംഗത്ത് ഞാന്‍ 35 വര്‍ഷമായുണ്ട്. ഇത്തരം നിരവധി ഗോസിപ്പുകള്‍ കണ്ടിട്ടുണ്ട്.
ശ്രദ്ധയുടെ ആദ്യ നായകന് സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ ചേര്‍ത്തും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഫര്‍ഹാന്റെ വീട്ടില്‍ നിന്ന് മകളെ പിടിച്ചു കൊണ്ടു വന്നെന്ന അടിസ്ഥാന രഹിതമായ മണ്ടത്തരങ്ങള്‍ പറയുന്നു. അവളുടെ എല്ലാ കാര്യങ്ങളും എനിക്കറിയാം. ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ ഒരിക്കലും എതിരു നില്‍ക്കില്ലെന്നും ശക്തി കപൂര്‍ പറഞ്ഞു. റോക്ക് ഓണ്‍ 2ആണ് ശ്രദ്ധയും ഫര്‍ഹാനും ഒന്നിച്ച ചിത്രം.

Comments