
ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് മണിക്കൂറിന് ഏതാണ്ട് 1,825 രൂപ മുതൽ 2,490 രൂപ വരെ ശമ്പളം നൽകുന്നതായി റിപ്പോർട്ട്. എന്നാല്‍ കമ്പനി തങ്ങളുടെ റീട്ടെയിൽ ജീവനക്കാരുടെ വാർഷിക ശമ്പള വർദ്ധനവില്‍ ഇക്കുറി കുറവ് വരുത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആപ്പിൾ നടപ്പു വർഷത്തേക്ക് ഏകദേശം നാല് ശതമാനം "ശരാശരി വാർഷിക വർദ്ധനവ്" ഏർപ്പെടുത്തിയിട്ടുളളതായി ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. എട്ട് ശതമാനം മുതൽ 10 ശതമാനം വരെയായിരുന്നു കഴിഞ്ഞ വർഷത്തെ ശമ്പള വർധനവ്.
അതേസമയം ആപ്പിളിന്റെ ഇന്ത്യൻ സ്റ്റോർ ജീവനക്കാരുടെ ശമ്പള കണക്കുകളൊന്നും നിലവിൽ ലഭ്യമല്ല. അമേരിക്കയിലെ പൊതുവിലുള്ള സാമ്പത്തിക ചുറ്റുപാടിനോട് അനുഗുണമായ തരത്തിലുള്ള ശമ്പള വര്‍ദ്ധനവാണ് കമ്പനി നടപ്പാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. യുഎസിലെ എല്ലാ ആപ്പിൾ സെയിൽസ് ജീവനക്കാര്‍ക്കും മണിക്കൂറിൽ 22 ഡോളര്‍ മുതല്‍ മുതൽ 30 ഡോളര്‍ വരെ വരെ ശമ്പളം നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ ആപ്പിൾ കെയറിലെ ജീവനക്കാർക്ക് ഉയർന്ന പ്രതിഫലത്തോടൊപ്പം രണ്ട് വിഭാഗത്തിലുള്ള ജീവനക്കാർക്കും ആപ്പിൾ എല്ലാവര്‍ഷവും നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളും നൽകുന്നുണ്ട്. കൂടാതെ ജീവനക്കാരില്‍ നല്ലൊരു വിഭാഗത്തിന് അധിക ബോണസും ലഭിക്കുന്നുണ്ട്.






