
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പ്രവാസി പിടിയില്‍. രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രവാസിയാണ് അറസ്റ്റിലായത്. കുവൈത്ത് വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഏഷ്യക്കാരനായ പ്രവാസിയെ പിടിയിലായത്. വിമാനത്താവളത്തിലെ സാധാരണയായി നടത്തുന്ന പരിശോധനയില്‍ പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ വിഭാഗമാണ് വിശദ പരിശോധന നടത്തിയത്.
വിശദ പരിശോധനയില്‍ 10,000 ദിനാര്‍ മൂല്യമുള്ള സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വിവിധ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് പ്രവാസിയെ ചോദ്യം ചെയ്തപ്പോള്‍ സ്പോണ്സറില് നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ച് വരുത്തി. നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.






