
റഷ്യക്കാരിയായ വിക്ടോറിയയുടെ വീട് കാടിനോട് ചേര്‍ന്നാണ്. അവള്‍ക്ക് ഓമനിച്ച് വളര്‍ത്തുന്നതിനായി വെന്‍സ എന്ന പേരിലൊരു വളര്‍ത്ത് നായയുമുണ്ട്. ഇതിനിടയ്ക്കാണ് കാട്ടില്‍ നിന്നും കണ്ണുപോലും തുറന്നിട്ടില്ലാത്ത ഒരു കറുത്ത പൂച്ചയെ ലഭിക്കുന്നത്. വെന്‍സ അതിന് ലൂണ എന്ന് പേരുനല്കി. എന്നാല്‍ ട്വിസ്റ്റ് ഇതിന് ശേഷമായിരുന്നു.
ദിവസങ്ങള്‍ കഴിയുന്തോറും ലൂണ വെന്സെയെക്കാള് വളര്‍ന്നുകൊണ്ടിരുന്നു. പിന്നീടാണ് വെന്സക്ക് മനസ്സിലായത് താന്‍ പൂച്ചയെന്ന് കരുതി വളര്‍ത്തിയത് ഒരു കരിമ്പുലിയായിരുന്നുവെന്ന് വെറും കരിമ്പുലിയല്ല. നല്ല വമ്പന്‍ റഷ്യന്‍ കരിമ്പുലി!
ജീവിക്കില്ലെന്ന് കരുതി ലൂണയെ അമ്മ കാട്ടില്‍ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് കരുതുന്നത്. എന്തായാലും ലൂണ വിക്ടോറിയയുടെ വീട്ടില്‍ തന്നെയുണ്ട്.
ലൂണയും വെന്‍സയും ഒരേ പാത്രത്തില്‍ കഴിച്ച് ഒരുമിച്ച് കളിച്ച് ഉറങ്ങുന്നവരാണ്. വീക്ടോറിയ തന്റെ സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ നിരവധി വീഡിയോകള്‍ പങ്കുവച്ചട്ടുണ്ട്.







Comments