ബാഗ്ദാദ്: വിവാഹ ചടങ്ങിനിടെ ഇറാഖിലുണ്ടായ തീ പിടിത്തവുമായി ബന്ധപ്പെട്ട് 14 പേര് അറസ്റ്റില്‍. ഓഡിറ്റോറിയത്തിന്റെ ഉടമകളുള്പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.
വിവാഹ ചടങ്ങ് നടന്ന ഹാളിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
തീപിടിച്ച് നിമിഷങ്ങള്‍ക്കകം മേല്‍ക്കൂര തകര്‍ന്ന് വീണിരുന്നു. വളരെ വേഗം തീപിടിക്കുന്നതും ഗുണമേന്മയില്ലാത്തതുമായ സാധനസാമഗ്രികളാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീപിടുത്തം തടയാനുള്ള എക്സിറ്റിങ്ഗ്യൂഷര്‍ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഹാളിലുണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാഴ്ച്ചയായിരുന്നു വടക്കന്‍ ഇറാഖിലെ ഖരാഖോഷില്‍ തീപിടുത്തമുണ്ടായത്. 1300 ആളുകല്‍ പങ്കെടുത്ത ചടങ്ങില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അപകടം ഉണ്ടാകുകയായിരുന്നു. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അലങ്കാര വസ്തുക്കളിലേക്ക് തീ പടരുകയും ഹാളിലുണ്ടായിരുന്ന ആളുകളുടെ മേല്‍ സീലിംഗ് തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.114 പേര് തീപിടുത്തതെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. അനവദി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ സമീപ നഗരങ്ങളായ മൊസൂള്‍, എര്ബില്, ദുഹോക്ക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരനും വധും സുരക്ഷിതരാണെന്ന് വരന്റെ പിതാവ് പറഞ്ഞിരുന്നു.






