
ഹാപൂര്‍: സഹോദരനും മാതാവും ചേര്‍ന്ന് തീ കൊളുത്തിയ ഗര്‍ഭിണി ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ഹാര്‍പൂരില്‍ നടന്ന സംഭവത്തില്‍ 70 ശതമാനം പൊള്ളലേറ്റ യുവതി മരണവുമായി മല്ലടിച്ചു ആശുപത്രിയില്‍ കഴിയുകയാണ്.
21 കാരിയായ യുവതി അവിഹിത ഗര്‍ഭം ധരിച്ച സാഹചര്യത്തില്‍ കുടുംബം നടത്തി ദുരഭിമാനകൊലപാതക ശ്രമമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. സഹോദരനും മാതാവും പെണ്‍കുട്ടിയോട് ചോദിച്ചെങ്കിലും താന്‍ ആരില്‍ നിന്നുമാണ് ഗര്‍ഭം ധരിച്ചതെന്ന് പറയാന്‍ യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് മാതാവും സഹോദരനും യുവതിയെ കാട്ടിലേക്ക് കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.
പൊള്ളലേക്ക് യുവതിയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ട് ഓടിയെത്തിയ കര്‍ഷര്‍ യുവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയും യുവതിയെ മീററ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സഹോദരനെയും മാതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.






