
സംസ്ഥാനത്തെ എല്ലാ ദേശിയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം. വന്യജിവി വാരാഘോഷവുമായി ബന്ധപ്പെട്ടാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ 2 മുതല്‍ 8 വരെ മാത്രമാണ് സര്‍ക്കാരിന്റെ ഓഫര്‍. കൂടാതെ വാരാഘോഷത്തോട് അനുബന്ധിച്ച് നിരവധി മത്സരങ്ങളും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്.
മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 8 മുതല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമായിരിക്കും. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കക്കയം, വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ, തോല്പെട്ടി എന്നിവിടങ്ങളിലാണ് അനുമതി. പ്രവേശനം മാത്രമാണ് സൗജന്യം. ജംഗിള്‍ സഫാരി പോലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഫീസ് ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വനം-വന്യജീവി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാകും.






