
കയ്യില്‍ കത്തി പിടിച്ച് അപകടകരമാം വിധം നൃത്തം ചെയ്ത പോപ് താരം ബ്രിട്നി സ്പിയേഴ്സിന്റെ വീട്ടില്‍ പരിശോധന നടത്തി പോലീസ്. നൃത്ത വീഡിയോ ഗായിക തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ ബ്രിട്നിയുടെ ജീവന് അപകടത്തിലാണോയെന്ന ആശങ്കയിലാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.
ബ്രിട്നി സ്പിയേഴ്സ് ബൈപോളാര്‍ രോഗത്തിനടിമയാണ്. ഇത്തരം രോഗാവസ്ഥയിലുളളവര്‍ക്ക് സ്വന്തം ശരീരം മുറിപ്പെടുത്താനും ജീവന് അപകടത്തിലാക്കാനുമുളള പ്രവണത കൂടുതലാണ്. തനിക്ക് മൂര്‍ച്ചയേറിയ ആയുധങ്ങളോട് വളരെയധികം താല്പര്യമുണ്ടെന്ന് മുന്‍പ് ബ്രിട്നി പറഞ്ഞിട്ടുമുണ്ട്. പിന്നാലെ വീഡിയോ പുറത്തു വന്നതോടെ ആരാധകര്‍ പോലീസനെ വിവരമറിയിക്കുകയും അവര്‍ വന്ന് പരിശോധന നടത്തി മടങ്ങുകയുമായിരുന്നു.
തുടര്‍ന്ന് വിശദീകരണവുമായി ബ്രിട്നി സ്പിയേഴ്സ് രംഗത്തെത്തി. ഡാന്‍സിനു വേണ്ടി താന്‍ ഉപയോഗിച്ചത് വ്യാജ കത്തികളാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഗാിക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കയ്യില്‍ കത്തി പിടിച്ചുളള മറ്റൊരു നൃത്ത വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബ്രിട്നിയുടെ വിശദീകരണം. താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായിക ഷക്കീറയെ അനുകരിക്കാന്‍ ശ്രമിച്ചതാണെന്നും ബ്രിട്നി സ്പിയേഴ്സ് വ്യക്തമാക്കി.






