More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഇന്ന് സിനിമയില്‍ പാട്ടുകളുടെ എണ്ണവും പ്രാധാന്യവും കുറഞ്ഞു, ആ വസന്തകാലം കഴിഞ്ഞു; ഗായകർക്ക് സിനിമ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടു പോകാന്‍ പറ്റില്ല...’ മധു ബാലകൃഷ്ണന്‍

Authored by Web Desk | Last updated: 06 Aug 2026, 5:20 PM | 4 min read

Print
Madhu Baalkrishnan about playback singing in malayalam (Image Source: Instagram)
Madhu Baalkrishnan about playback singing in malayalam (Image Source: Instagram)
മലയാളത്തിലെ മികച്ച ഗായകരിലൊരാളായി ഇന്നും തിളങ്ങി നില്‍ക്കുന്ന ഗായകനാണ് മധു ബാലകൃഷ്ണന്‍. ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന താരം പിന്നീട് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡത്തിലുമായി നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എത്ര ബുദ്ധിമുട്ടേറിയ ഗാനം പോലും വളരെ സിമ്പിളായി അനായാസമായി പാടുന്നു എന്നതു തന്നെയാണ് മറ്റുള്ള ഗായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പാട്ടുകളുടെ റിയാലിറ്റി ഷോയില്‍ ജഡ്ജായും മധു തിളങ്ങാറുണ്ട്.
ഇപ്പോഴിതാ പിന്നണി ഗാനരംഗത്തുള്ളവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്തെന്ന് പറയുകയാണ് മധു ബാലകൃഷ്ണന്‍. സിനിമ മാത്രം ആശ്രയിച്ച് ഇനി മു​ന്നോട്ടു പോകാന്‍ പറ്റില്ലെന്നും പഴയ ഗായകരാണ് ഏറ്റവും ഭാഗ്യം ചെയ്തവരെന്നും മധു പറയുന്നു. പുതിയ ഗായകര്‍ പിന്നണി ഗാനരംഗത്തേക്കാളും ബാന്‍ഡുകളിലേക്കും മറ്റും തിരിയുന്നത് എന്തുകൊണ്ടാണെന്നാണെന്നുള്ള അവതാരകന്റെ ചോദ്യത്തിനാണ് മധു ബാലകൃഷ്ണന്‍ മറുപടി പറഞ്ഞത്.
‘‘ഇനിയുള്ള കാലം എന്നത് ഗായകർ സിനിമയെ ആശ്രയിച്ച് ജീവിച്ചിട്ട് ഒരു കാര്യവുമില്ലാത്ത കാലമാണ്. ആ വസന്തകാലം കഴിഞ്ഞു. ദാസേട്ടൻ, ചിത്രച്ചേച്ചി, ജയേട്ടൻ, ജാനകിയമ്മ, സുശീലമ്മ അങ്ങനെ ആ ഒരു കാലഘട്ടത്തിലെ സിംഗേഴ്സ് കഴിഞ്ഞ്, ശ്രീകുട്ടന്‍ ചേട്ടൻ, ഉണ്ണിച്ചേട്ടൻ, വേണുച്ചേട്ടൻ, സുജാതച്ചേച്ചി അങ്ങനെയും ഒരു കാലഘട്ടം വന്നു. പിന്നെ അതിനുശേഷം വന്നവരാണ് ബിജു നാരായണൻ, ഞാൻ, സുദീപ്, അഫ്സൽ അങ്ങനെയുള്ള ഒരു ഗ്രൂപ്പ്. അതുവരെ വലിയ കുഴപ്പമില്ല. ഞങ്ങളൊക്കെ ഏകദേശം ആ വസന്തകാലം അവസാനിക്കുന്ന സമയത്ത് എന്റര്‍ ചെയ്ത ആൾക്കാരാണ്. ഞങ്ങള്‍ക്ക് കുറച്ച് നല്ല പാട്ടുകൾ പാടാനുള്ള ഭാഗ്യമുണ്ടായി. ലെജന്‍ഡ്സായിട്ടുള്ള് സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടാനുള്ള ഭാഗ്യമുണ്ടായി.
പക്ഷേ ഇന്ന് സിനിമയില്‍ പാട്ടുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്. പാട്ടുകളുടെ പ്രാധാന്യം തന്നെ കുറഞ്ഞു വന്നിരിക്കുകയാണ്. പണ്ടൊക്കെ പാട്ടുകള്‍ക്ക് വേണ്ടി സിനിമയുണ്ടായിട്ടുണ്ട്. ശങ്കരാഭരണം, സര്‍ഗം, ഹിസ് ​ഹൈനസ് അബ്ദുള്ള, ഭരതം എന്നിങ്ങനെയുള്ള നിരവധി സിനിമകള്‍. അതിലൊക്കെ പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമാണ്. അന്നൊക്കെ ചില സിനിമകളില്‍ 12 പാട്ടുകള്‍ വരെ ഉണ്ടായ ചരിത്രമുണ്ട്. പിന്നെയത് കുറഞ്ഞ് നാലഞ്ചു പാട്ടായി, രണ്ടു പാട്ടായി, പിന്നെ ഒരു പാട്ടിന്റെ പല്ലവിയും അനുപല്ലവിയും മാത്രമായി മാറി. ചില സിനിമകളില്‍ പല്ലവി മാത്രമായി ഒതുങ്ങിയിട്ടുമുണ്ട്. നായകനോ നായികയോ പാടി അഭിനയിക്കുന്ന പാട്ടുകള്‍ സിനിമകളില്‍ കുറവാണിപ്പോള്‍. ഒരു അശരീരി പോലെ ബാക്ക് ഗ്രൗണ്ടില്‍ പാട്ടുകള്‍ വരുന്നതിലേക്ക് മാറി. ഇനി വരുന്ന കാലത്ത് ഹോളിവുഡ് സിനിമകളിലേത് പോലെ മലയാളസിനിമ കഴിഞ്ഞ് ക്രെഡിറ്റ്സ് എഴുതി കാണിക്കുമ്പോള്‍ ഇത്രയും പാട്ടുകളുണ്ട് എന്നെഴുതി കാണിക്കുന്ന രീതിയിലേക്ക് മാറുമെന്നാണ് എനിക്ക് തോന്നുന്നത്.
അതുകൊണ്ടാണ് പല ഗായകരും ബാന്‍ഡുകള്‍, ഒറിജിനല്‍സ്, സിംഗിള്‍സ് എന്നതിലേക്ക് വഴിമാറുന്നത്. സോഷ്യല്‍ മീഡിയ മാക്സിമം ഉപയോഗിക്കുക, റിയാലിറ്റി ഷോകള്‍ പോലെയുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുക. കഴിവുകളുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള പ്ലാറ്റ്ഫോമുകള്‍ അനവധിയാണ്, അതുകൊണ്ട് ഇനി വന്ന കാലത്ത് സിനിമ തന്നെ അതിന് വേണമെന്ന നിര്‍ബദ്ധമില്ല...’’ മധു ബാലകൃഷ്ണന്‍ പറഞ്ഞു.













Tags

  • madhu balakrishnan
  • madhu balakrishnan about singing in movies

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Art Director Milton Thomas about jagathy sreekumar (Image Source: Youtube)

‘ഞങ്ങളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് ജഗതിച്ചേട്ടന്‍ അന്നങ്ങനെ ചെയ്തത്; സീൻ കഴിഞ്ഞപ്പോള്‍ പുള്ളി എന്നെ നോക്കിയിട്ട് ‘ചിലവണ്ട്ട്ടാ’ എന്ന് പറഞ്ഞു...’ കലാസംവിധായകന്‍ മില്‍ട്ടണ്‍ തോമസ്

Saritha Balakrishnan supports Vismaya Mohanlal (Image Source: Facebook)

‘മോഹൻലാലിന്റെ മകളല്ലേ,ഒതുങ്ങി ജീവിച്ചൂ​ടേ’യെന്നാണ് ചിലര്‍ക്ക്; മുന്നോട്ടു പോകൂ വിസ്മയ, ഇവര്‍ക്കു മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’; കുറിപ്പുമായി സരിത ബാലകൃഷ്ണന്‍

photo-www.instagram.com/randeephooda/

അസം പ്രളയം: ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബോളിവുഡ് താരം രൺദീപ് ഹൂഡ

ഷൂട്ട് കഴിഞ്ഞ് 6 മാസത്തിനുശേഷം ക്ലൈമാക്‌സ് മാറ്റി; കറുപ്പ് സാമിയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചു; സൂര്യ പറയുന്നു

ഷൂട്ട് കഴിഞ്ഞ് 6 മാസത്തിനുശേഷം ക്ലൈമാക്‌സ് മാറ്റി; കറുപ്പ് സാമിയ്ക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചു; സൂര്യ പറയുന്നു

photo-www.instagram.com/kareenakapoorkhan/

‘എന്റെ മിറര്‍ സെല്‍ഫികള്‍ എപ്പോഴും പെര്‍ഫെക്ട് ആണ്, ഞാന്‍ എന്റെ സ്വന്തം ഫേവറേറ്റാണ്’; ചിത്രങ്ങളുമായി കരീന കപൂര്‍

‘അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു, അർപ്പണബോധമുള്ള നടൻ’: പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ

‘അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു, അർപ്പണബോധമുള്ള നടൻ’: പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ

Comments