
തിരുവനന്തപുരം ∙ കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.രാജ്യം മുഴുവൻ നടപ്പാക്കിയ ഏകീകൃത സോഫ്റ്റ്വെയർ കേരളത്തിൽ നടപ്പാക്കാത്തതിന് എന്തു ന്യായീകരണമാണ് സംസ്ഥാന സർക്കാരിന് പറയാനുള്ളത്. 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ കർശന നിബന്ധനകൾക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം സംസ്ഥനത്ത് പാലിക്കപ്പെടുന്നില്ല.
കരുവന്നൂരില്‍ ബിജെപിയുടെയല്ല തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നതെന്ന് എംടി രമേശ് പറഞ്ഞു. തൃശ്ശൂരില്‍ ഇഡി സുരേഷ്ഗോപിക്ക് വഴിയൊരുക്കുകയാണെന്നാണ് എംവി ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദേഹം. എസി മൊയ്തീനും എംകെ കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദന് വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയില്‍ സിപിഎം അണികള്‍ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എംവി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും എംടി രമേശ്ശ്ചോദിച്ചു.
സഹകരണ ബാങ്കുകളില്പാന് കാര്ഡ്നിര്ബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എംടി രമേശ് പറഞ്ഞു.എല്ലാ ബാങ്കിംഗ് ട്രാന്‍സേഷനും പാന്‍കാര്‍ഡ് നിര്‍ബന്ധമാവുമ്പോള്‍ ഇവിടത്തെ സഹകരണ ബാങ്കുകള്‍ അത് പാലിക്കാത്തതെന്താണ്?
നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കൂട്ടുനില്‍ക്കുകയാണ്. അതുകൊണ്ടാണ് ആരും അറിയാതെ കോടികള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. ബാങ്കിംഗ് നിയമങ്ങള്‍ പാലിക്കാതെ ഞങ്ങള്‍ സൊസൈറ്റിയാണെന്ന് പറഞ്ഞ് വളഞ്ഞ വഴിയിലൂടെ പോവുകയാണ് സംസ്ഥാനം അന്വേഷണത്തെ ഭയക്കുന്നതെന്നും എംടി രമേശ് ചോദിച്ചു.






