
വിനയന് സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഹണി റോസ് പിന്നീട് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നായികയായി മാറി. ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്ക് മണ്ണിലും ഹണി റോസിന് ആരാധകരെ കിട്ടി. സമീപകാലത്ത് ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഹണിറോസ്. ഫോട്ടോഷൂട്ടുകളിലൂടെയും ഉദ്ഘാടന പരിപാടികളുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ് താരം. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഫോട്ടോഷൂട്ടുകളില്‍ അംഗലാവണ്യവും അഴകളവും എടുത്തറിയിക്കുന്ന തരത്തിലാണ് താരം പലപ്പോഴും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുള്ളത്. ഇപ്പോഴിതാ ചുവന്ന സാരിയില്‍ സുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. ചുവന്ന സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസും ചുവന്ന കുപ്പിവളകളും ബ്ലാക്ക് മെറ്റല്‍ ഹെവി ഹാംഗിംഗ് ഇയര്‍റിംഗ്സും അണിഞ്ഞ് തലയില്‍ മുല്ലപ്പൂവും ചൂടിയാണ് താരം ചിത്രങ്ങളില്‍ തിളങ്ങിയിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ്.






