പിങ്ക് നിറമുള്ളതും ബലമുളളതും പക്ഷേ, മൃദുത്വം തോന്നിപ്പിക്കുന്നവയുമാണ് ആരോഗ്യമുള്ള നഖങ്ങള്‍. പ്രോട്ടീന്റെ വകഭേദമായ കരോട്ടിനാല്‍ നിര്‍മ്മിതമാണ് നഖങ്ങള്‍.
ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളേയും പോലെ നഖങ്ങള്‍ക്കും പോഷകങ്ങള്‍ ആവശ്യമുണ്ട്. ദിനഭക്ഷണത്തില് അമിനോ ആസിഡും സിങ്കും കൂടുതലടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം.
സ്പൂണ്‍ ആകൃതിയിലുള്ള കട്ടിയില്ലാത്ത നഖങ്ങള്‍ സൂചിപ്പിക്കുന്നത് അയോണിന്റേയും സിങ്കിന്റേയും അപര്യാപ്തതയാണ്. ഇലക്കറികള്‍, മീന്‍, ഇറച്ചി, കരള്‍, ബജ്റ, കോഴിവര്ഗത്തിലുള്ള ഇറച്ചികള്‍, ഉറക്കമുന്തിരിങ്ങ, പനംചക്കര തുടങ്ങിയവയില്‍ അയണ്‍ ധാരാളമടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ 'സി' ശരീരത്തിനെ അയണ്‍ സ്വീകരിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ അയണ്‍ കൂടുതലടങ്ങിയ ഭക്ഷണത്തോടൊപ്പം നാരങ്ങാവര്‍ഗത്തിലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം.






