
വാണിജ്യ റോഡുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ മുനിസിപ്പൽ മന്ത്രാലയത്തിന്റെ നിയമം മക്കയിൽ നടപ്പിലാക്കാന്‍ തുടങ്ങി. ഇതിന് മക്ക മുനിസിപ്പാലിറ്റിയാണ് തുടക്കം കുറിച്ചത്.
നിർമാണ സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുക, പൊതുവായ കാഴ്ചക്കുള്ള തടസ്സങ്ങളെ ഒഴിവാക്കുക, നാശനഷ്ടങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് ഒസാമ സൈത്തൂനി പിഴകൾ ഒഴിവാക്കുന്നതിന് തീരുമാനം പാലിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു.
ഈ തീരുമാനം സെപ്റ്റംബർ 27 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന സാധാരണ കെട്ടിടങ്ങൾക്കുള്ള പ്രതിരോധ മുൻകരുതൽ നടപടിയുടെ ഭാഗമാണിത്. ഇത് കെട്ടിടങ്ങളുടെയും ചുറ്റുമുള്ള സ്ഥലങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നു. നിർമാണസമയത്ത് കെട്ടിടങ്ങൾ മറയ്ക്കാനായി മുനിസിപ്പാലിറ്റി നിരവധി സാങ്കേതിക മാനദണ്ഡങ്ങളും സവിശേഷതകളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
കെട്ടിടങ്ങള്‍ നെയ്ത വലകൾ ഉപയോഗിച്ചായിരിക്കണം പൂർണമായി മറയ്ക്കേണ്ടത്. നിലവിലുള്ള നിയമപ്രകാരം സ്കഫോൾഡുകൾ സ്ഥാപിക്കുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. അതിൽ പതിവ് അറ്റകുറ്റപ്പണികളും കേടായ ഭാഗങ്ങൾ ഇടയ്ക്കിടെ നന്നാക്കലും നടത്തണം. റോഡുകൾക്ക് സമീപം അത് ഉപയോഗിക്കുേമ്പാൾ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.





