കൊച്ചി: മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ലന്നും സ്ത്രീകള്‍ക്ക് അച്ചടക്കം വേണമെന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്നമില്ല. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി അഭിപ്രായപ്പെട്ടു. തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം മതാചാരങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിപ്പിക്കുന്നതാണെന്നും തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കും. ചിലര്‍ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമര്‍ ഫൈസി വ്യക്തമാക്കി.
അതേസമയം പി എം എ സലാമിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനവും നടത്തി. സലാം പക്വതയില്ലാത്ത നേതാവാണ്. നേതൃത്വത്തില്‍ ഇരുത്തുന്ന കാര്യം മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കണം. സമസ്തയ്ക്കെതിരായ സലാമിന്റെ പ്രതികരണം മോശമായി പോയി. മുസ്ലിം ലീഗും സമസ്തയും ഒരുമിച്ചാണ് സമുദായത്തെ നയിക്കുന്നത്. മതേതര കാര്യങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഭിന്നത ലീഗും സമസ്തയും തമ്മിലല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ല. നല്ല രീതിയില്‍ പോയാല്‍ എല്ലവര്‍ക്കും നല്ലത്. ചിലര്‍ കുസൃതി കാട്ടിയാലും ഭൂരിഭാഗം ആളുകളും സമസ്തക്ക് ഒപ്പമാണെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.

Comments