
ഗോദ നിനിമയിലെ പഞ്ചാബി സുന്ദരിയായി എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വാമിഖ ഗബ്ബി. ഇപ്പോഴിതാ താരത്തിന്റെ പുതിയ നെറ്റ്ഫ്ളിക്സ് ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വാമിഖ വേഷമിട്ട 'ഖുഫിയ' എന്ന എന്ന സ്പൈ ത്രില്ലര്‍ ചിത്രത്തിലെ ഏതാനും രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
ഗ്ലാമര്‍ ലുക്കിലെത്തുന്ന താരത്തിന്റെ ചിത്രം പ്രചരിച്ചതോടെ സിനിമയ്ക്കെതിരെയും വാമിഖ ഗബ്ബിയ്ക്കെതിരെയും വിമര്‍ശനവുമായി ഒട്ടേറെ പേര് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കുകയാണ് എന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
Vibe with wamiqa Gabbi 💃🏻🥶pic.twitter.com/2BbtKI4oZi
— 𝘿𝙪𝙨𝙠𝙮-𝕏 (@Dusky4you) October 5, 2023
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സീരീസിലെ ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുമ്പോള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നിദ്രയിലാണെന്നും ഇന്ത്യന്‍ സംസ്കാരത്തെ ഇത് നശിപ്പിക്കുകയാണെന്നും സംവിധായകനും നിര്‍മാതാവും നടനുമായ കമാല്‍ ആര് ഖാന് ആരോപിച്ചു.
അതേസമയം, തബു, അലി ഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിഷ് വിദ്യാര്‍ഥി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും വേഷമിടുന്നു. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്നി ജയിം ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.രോഹന് നരൂലയും വിശാല്‍ ഭരദ്വാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.






