കൊച്ചി: താരസംഘടനയായ 'അമ്മ'യിലേക്കു തിരിച്ചുവരാനില്ലെന്നു നടി പാര്‍വതി തിരുവോത്ത്. എല്ലാവരെയും ഒരുപോലെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഇടമായി സംഘടനയെ തോന്നിയിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. 25 വര്‍ഷമായി നേതൃത്വത്തില്‍ തുടരുന്നവര്‍ക്കു ഭരണപരിചയമുണ്ടാകുമെന്നും പുതിയൊരാള്‍ക്ക് ആറു മാസംമാത്രം നല്‍കിയശേഷം കഴിവില്ലെന്നു വിലയിരുത്തുന്നതില്‍ എന്തു ന്യായമാണുള്ളതെന്നും അവര്‍ ചോദിച്ചു.
കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു ചര്‍ച്ചയ്ക്കു തയാറാണെന്നു ഡബ്ല്യു.സി.സിയും താനും പല തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ ആ നിര്‍ദേശത്തെ സംഘടന ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും പാര്‍വതി പറഞ്ഞു.
സംഘടനയെ ആളുകള്‍ ഇപ്പോള്‍ ഗൗരവത്തോടെ കാണുന്നുണ്ടെന്നു തോന്നുന്നില്ല. ഇപ്പോള്‍ തനിക്ക് അതില്‍ താത്പര്യമില്ല. ജോലി ചെയ്യണമെന്നാണ് ആഗ്രഹം. പിന്തുണയും സുരക്ഷിതത്വവും എല്ലാവരോടും ബഹുമാനവും ഉറപ്പാക്കുന്ന ഇടമാണു സംഘടനയെന്ന് തോന്നുന്നില്ല. ഒരു സംഘടനയുടെ ഭാഗമല്ലാതെയും തനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സംഘടനയുടെ ആവശ്യകത തോന്നുന്നില്ലെന്നു പാര്‍വതി പറഞ്ഞു.

Comments