നമ്മള് പല ഫാഷന്‍ പരീക്ഷണങ്ങളും കണ്ടിട്ടുണ്ട്. വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ഏറെ പ്രശസ്തയായ താരമാണ് ഊര്‍ഫി ജാവേദ്. താരത്തിനെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് മിനി സ്ക്രീനില്‍ നിന്ന് ബിഗ് ബോസ് ഷോയിലെത്തിയതോടെയായിരുന്നു.ഇതിന് ശേഷം ഉര്‍ഫിയുടെ വ്യത്യസ്തമായ വസ്ത്രധാരണരീതികളും ഫാഷന്‍ സങ്കല്പങ്ങളും വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.
അതേ സമയം വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ട്തായി വന്ന വ്യക്തികൂടിയാണ് ഉര്‍ഫി. മാന്യമല്ലാത്ത വസ്ത്രം ധരിച്ചാല്‍ കൊന്നുകളയുമെന്ന് വരെ ഭീഷണിപെടുത്തിയവരുണ്ട് ആ കൂട്ടത്തില്‍. എന്നാല്‍ ബാല്യകാലത്തില്‍ നിരവധി ദുരിതങ്ങള്‍ അനുഭവിച്ച് വളര്‍ന്ന് വന്ന ഉര്‍ഫിയെ ഈ വാക്കുകള്‍ ഒരിക്കലും തളര്‍ത്തുകയില്ല. താന്‍ തുടര്‍ന്നും ഇങ്ങനെ തന്നെ ജീവിക്കുമെന്ന് ഉര്‍ഫി തന്നെ പലപ്പോഴും പരസ്യമായി പറഞ്ഞട്ടുമുണ്ട്. ഇപ്പോഴിതാ ഏറെ വ്യത്യസ്തമായ ഫാഷന്‍ പരീക്ഷവുമായി എത്തിയിരിക്കുകയാണ് ഉര്‍ഫി.
അതെന്താണെന്നല്ലേ റോഡില്‍ നിന്നും പെരുക്കിയെടുക്കുന്ന സിഗരറ്റ് കുറ്റികള്‍ ഉപയോഗപ്പെടുത്തികൊണ്ട് മനോഹരമായ ഒരു ഗൗണാണ് ഉര്‍ഫി നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗ ശൂന്യമായി ഉപേക്ഷിക്കുന്ന വസ്തുകളില്‍ നിന്ന് മനോഹരമായ ഫാഷന്‍ വസ്ത്രങ്ങള്‍ നിര്മ്മിച്ചെടുക്കുന്നിതാദ്യമല്ല.
ഇതിന് മുന്‍പ് ഗാര്‍ബേജ് കവര്‍ ഉപയോഗിച്ച് ഉര്‍ഫി ചെയ്ത വസ്ത്രവും വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. റോഡില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍ പെറുക്കി ശേഖരിക്കുന്നതും, വീട്ടിലെത്തിയ ശേഷം അത് വേര്‍പെടുത്തി ഗൗണിന് വേണ്ടി ഒട്ടിക്കുന്നതുമെല്ലാം ഉര്‍ഫി പങ്കുവച്ച വീഡിയോയിലുണ്ട്.
എന്തൊക്കെ തന്നെയാണെങ്കിലും ഉര്‍ഫിയുടെ ഫൈനല്‍ ലുക്ക് കാണുമ്പോള്‍ ഇത് സിഗരറ്റ് കുറ്റിയാണോയെന്ന് ഒന്ന് അതിശയച്ച് പോകുമെന്നത് ഉറപ്പാണ്. അങ്ങനെ തിരവധി കമന്റുകളും എത്തിയട്ടുണ്ട്.
മനോഹരമായിരിക്കുന്നുവെന്നും, ഫാഷന്‍ പരീക്ഷണങ്ങള്‍ ഒന്നിനൊന്ന് പുതുമയുള്ളതാണെന്നും, ഉപേക്ഷിക്കപ്പെട്ടവയില്‍ നിന്നും മാലിന്യത്തില്‍ നിന്നും പുതിയ ഉത്പന്നങ്ങളുണ്ടാക്കുന്ന രീതിയും അതിനുള്ള ആര്‍ട്ടും അഭിനന്ദനമര്ഹിക്കുന്നതാണെന്നുമെല്ലാം നിരവധി കമന്റുകള്‍ ഉര്‍ഫിക്ക് പോസിറ്റീവായി കിട്ടിയിട്ടുണ്ട്.






