ഇസ്രായേലിനെ പിന്തുണച്ച് പോപ് ഗായകന് ജസ്റ്റിന് ബീബര്‍ പങ്കുവെച്ച പോസ്റ്റ് വിവാദത്തില്‍.'ഇസ്രായേലിനു വേണ്ടി പ്രാര്‍ത്ഥിക്കൂ' എന്നെഴുതിയ പോസ്റ്ററില്‍ ബീബര്‍ നല്‍കിയത് കനത്ത ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലെ കെട്ടിടങ്ങളുടെ ചിത്രമാണ്.
എന്നാല്‍ പോസ്റ്റ് കൂടുതല്‍ പ്രചരിക്കുന്നതിന് മുമ്പ് തന്നെ ബീബറിന് അബദ്ധം മനസിലായി.മിനിറ്റുകള്‍ക്കുള്ളില്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് ചിത്രമില്ലാതെ 'ഇസ്രായേലിന് വേണ്ടി പ്രാര്‍ത്ഥിക്കൂ' സന്ദേശം ബീബര്‍ പങ്കുവച്ചു. എന്നാല്‍ താരത്തിന്റെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ബീബറിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകളും എത്തുന്നുണ്ട്.

അതേസമയം, ഗസ്സക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം രൂക്ഷമായി തുടരുകയാണ്. ഗാസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞതായാണ് സ്ഥിരീകരിച്ച കണക്കുകള്‍. 5,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിലേക്കുള്ള വെള്ളവും ഇന്ധനവും വൈദ്യുതിയും ഉള്‍പ്പെടെ ഇസ്രായേല്‍ തടഞ്ഞിട്ടുണ്ട്.

Comments