നടിയായും ഗായികയായും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് മനീഷ കെ.എസ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ മത്സരാര്‍ഥിയായും താരം എത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് മനീഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
എം.എസ്.ഡബ്ല്യു (MSW) പരീക്ഷയില്‍ രണ്ടാം റാങ്കാണ് നീരദ സ്വന്തമാക്കിയിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ പഠനകാര്യങ്ങളില്‍ സ്വയംപര്യാപ്തത പുലര്‍ത്തിയ മിടുക്കിയാണ് തന്റെ കുഞ്ഞിപ്പെണ്ണെന്ന് മനീഷ കുറിച്ചു. തങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമാണ് മകളുടെ നേട്ടമെന്നും ഇതിന് സര്‍വേശ്വരനോട് ഒരായിരം നന്ദി പറയുന്നുവെന്നും താരം വ്യക്തമാക്കി. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും മനീഷ പങ്കുവെച്ചിട്ടുണ്ട്.
മനീഷയുടെ വാക്കുകളിലേക്ക്:
എന്റെ കുഞ്ഞിപ്പെണ്ണ് എന്ന നിലയില്‍ ഒരുപാടൊരുപാട് കൊഞ്ചിച്ചുകൊല്ലുമെങ്കിലും പഠനകാര്യത്തില്‍ ഒരിക്കലും എനിക്കവളെ അവളാഗ്രഹിച്ചപോലെ സഹായിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും വിദ്യാഭ്യാസകാര്യത്തില്‍ കുഞ്ഞുനാളുമുതലെ സ്വയംപര്യാപ്തത കൈവരിച്ച ഒരു മിടുക്കിക്കുട്ടിയാണ് എന്റെ വാവ...
സ്വയം പഠിക്കാനും കൂടെയുള്ള കുട്ടികളെ പഠിക്കാന്‍ സഹായിക്കാനും പുസ്തകപ്പുഴു മാത്രമാവാതെ മറ്റു എല്ലാ കലാപരിപാടികളിലും തന്റെ സാന്നിധ്യം നിറക്കാനും എല്ലാ പഠനയിടങ്ങളിലും അവള് ശ്രദ്ധിക്കാറുണ്ടായിരുന്നു... ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞു നേട്ടങ്ങള്‍ കൈവരിക്കുമ്പോഴെല്ലാം സര്‍വേശ്വരനോട് ഒരായിരം നന്ദി പറയുന്നു...
മാനുഷികമൂല്യങ്ങള്‍ക്കൊപ്പം ജ്ഞാനത്തിന്റെ അറിവിന്റെ പടികള്‍ മുകളിലേക്ക് കയറാന്‍ ഇനിയും എന്റെ കുഞ്ഞിനെ ദൈവം പ്രാപ്തയാക്കട്ടെ. പ്രാര്‍ഥിച്ച അനുഗ്രഹിച്ച ഓരോരുത്തര്‍ക്കും നന്ദി. എം.എസ്.ഡബ്ല്യു (MSW) രണ്ടാം റാങ്ക് ജേതാവ്. അഭിനന്ദനങ്ങള്‍ വാവൂസ്.

ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപ്പേരാണ് നീരദയ്ക്ക് ആശംസകളുമായി കമന്റ് ബോക്സിൽ എത്തുന്നത്.

Comments