
ആലപ്പുഴ; ബുധനൂര്‍ ഉളുന്തിയിലെ കോണ്‍വെന്റില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നത് ഉളുന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് കോണ്വെന്ിലാണ്. പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. മരണ കാരണം വ്യക്തമല്ല, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.






