
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന രാജ്യാന്തര പാതയായ അബുഹദ്രിയ റോഡിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ട്രെയിലർ മറിഞ്ഞ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. വാഹനങ്ങൾ ഇതോടെ ഇരുഭാഗത്തേക്കും പോകാനാവാതെ തടസ്സപ്പെട്ടു.
ഇത്തരത്തില്‍ മണിക്കൂറുകളോളമാണ് ഗതാഗതം പൂർണമായും നിലച്ചത്. അധ്യാപകരും വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് ഇതേ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും എത്താൻ കഴിഞ്ഞില്ല. ഖഫ്ജി, അൽഖോബാർ എന്നിവയെയും ബഹ്റൈൻ, കുവൈത്ത് അതിർത്തികളെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര പാതയാണ് അബൂഹദ്രിയ.





