
കൊച്ചി: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം.കുഞ്ഞുങ്ങൾക്കെതിരെ ആലുവ-പെരുമ്പാവൂർ പ്രദേശത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്.
ഇന്നലെയാണ് പെരുമ്പാവൂർ കുറുപ്പംപടിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള കുഞ്ഞിനെ അസം സ്വദേശികൾ പീഡിപ്പിച്ചത്. പെരുമ്പാവൂരിലെ പ്രൈവുഡ് കമ്പനിയിലെത്തിച്ചായിരുന്നു കുഞ്ഞിനെ പ്രതികൾ പീഡിപ്പിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്. കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ചൈൽഡ് ലൈൻ അധികൃതരെത്തി ഇനി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.






