ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദിഷ്കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കാനഡ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപ്പെട്ടുവെന്ന് എസ് ജയശങ്കര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസ സര്‍വീസ് തത്ക്കാലം തുടങ്ങാന്‍ കഴിയില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചത്. സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നല്‍കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡ ഇന്ത്യയുടെ അഭ്യന്തര വിഷയങ്ങളില്‍ ഇടപ്പെട്ടതിനാലാണ് നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതെന്നും ജയശങ്കര്‍ വിശദീകരിച്ചു.
ഇന്ത്യ-കാനഡ തര്‍ക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കര്‍ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. ഇന്ത്യ നേരത്തെ തന്നെ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.





