
വിജയ് ചിത്രം ലിയോയ്ക്കു വേണ്ടി സംഗീതമൊരുക്കിയതിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്. എട്ട് കോടി രൂപയാണ് അനിരുദ്ധ് കൈപ്പറ്റിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞന് അനിരുദ്ധ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ.ആര്.റഹ്മാനെ പിന്നിലാക്കിയാണ് അനിരുദ്ധ് ഒന്നാമതെത്തിയത്.
ഷാരൂഖ് ഖാന് ചിത്രം ജവാന് വേണ്ടി അനിരുദ്ധ് 10 കോടിയാണ് പ്രതിഫലം വാങ്ങിയത്. അനിരുദ്ധിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ജവാന്. രജനികാന്ത് ചിത്രം ജയിലറിനു വേണ്ടി അനിരുദ്ധ് ചിട്ടപ്പെടുത്തിയ 'കാവാലാ' പാട്ടും റെക്കോര്‍ഡുകള്‍ മറികടന്ന് ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
ധനുഷ് നായകനായ ഹിറ്റ് ചിത്രം 'ത്രീ'യിലൂടെയാണ് അനിരുദ്ധ് സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമാകുന്നത്.അന്ന് 21 വയസ്സ് മാത്രമായിരുന്നു അനിരുദ്ധിന്റെ പ്രായം. ത്രീയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പിന്നീട് അനിരുദ്ധ് തമിഴകത്ത് തരംഗമാകുകയായിരുന്നു. 'ശേഷം മൈക്കില്‍ ഫാത്തിമ' എന്ന ചിത്രത്തിലൂടെ ഗായകനായി അനിരുദ്ധ് മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.






