
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട് നടി അസിന് തോട്ടുങ്കല്‍. ഇപ്പോഴിതാ മകളുടെ ആറാം ജന്മദിനം പാരീസില്‍ ആഘോഷമാക്കിയിരിക്കുകയാണ് അസിന്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയും മകള്‍ അരിനുമൊപ്പമുള്ള ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും താരത്തിന്റെ ഫാന്‍സ് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ഈഫല്‍ ഗോപുരത്തിനു സമീപം മകളെ എടുത്തു നില്കുന്ന രാഹുലിന്റെ വീഡിയോയും വൈറലാണ്.
മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിയിലായിരുന്നു വിവാഹം. 2017ല്‍ മകള്‍ ജനിച്ചു. സത്യന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന് മകന് ജയകാന്തന്‍ വക' എന്ന മലയാളം ചിത്രത്തിലൂടെ അസിന് സിനിമാ ലോകത്തേക്ക് എത്തുന്നത്.
2001ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍ നിന്നും അസില്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച 'അമ്മ നന്ന ഓ തിമിള' എന്ന ചിത്ത്രതിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.






