
റിയാദ്: മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ (27) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെട്ടത്തൂർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന ചേമ്പൻ മുഹമ്മദിന്റെ മകനാണ്. ജിദ്ദയിൽ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സജീവ അംഗമായിരുന്നു.
സ്ട്രോക്ക് വന്ന് കഴിഞ്ഞ 20 ന് ജിദ്ദയിലെ അൽസഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു .ഈ മാസം 24 ന് നാട്ടിൽ വരാനിരുന്നതാണ്.അടുത്ത മാസം 19 ന് വിവാഹം നടത്താൻ നിശ്ചയം കഴിഞ്ഞതാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവരും






