
പത്തനംതിട്ട: ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സിനിമാ-സീരിയല്‍ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ പരുക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ഡോക്ടര്‍ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാള്‍ക്കും കടിയേറ്റത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും തെരുവുനായയുടെ കടിയേറ്റു. മൂന്നാമത്തെ ആളെ തെരുവുനായ ആക്രമിച്ചത് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ചാണ്.
ഒരു ഷൂട്ടിനായാണ് ഡോ. രജിത് കുമാറും സംഘവും പത്തനംതിട്ടയിലെത്തിത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാന്‍ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടര്‍ രജിത് കുമാര്‍ പറഞ്ഞു.






