
മസ്കറ്റിൽ വാഹങ്ങളിൽ നിന്നും വീട്ടിൽ നിന്നും കവർച്ച നടത്തിയ രണ്ടു പ്രവാസികൾ റോയൽ ഒമാൻ പോലീസ് പിടിയിൽ.
ഏഷ്യൻ പൗരത്വമുള്ള രണ്ട് പ്രവാസികളെ മസ്കറ്റ് ഗവര്ണറേറ്റിൽ ബൗഷർ വിലായത്തിലെ വീട്ടിൽ നിന്നും നിരവധി വാഹനങ്ങളിൽ നിന്നും മോഷണം നടത്തിയതിന് മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു.
പണവും മൊബൈൽ ഫോണുകളും ബാങ്ക് എടിഎം കാർഡുകളും പിടിയിലായവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പിടിയിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരുന്നതായി പറയുന്നു.

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments