
തുണിയില്‍ ഐസ്ക്യൂബുകള്‍ പൊതിഞ്ഞ് കണ്ണിനു മുകളില്‍ മൃദുവായി മസാജ് ചെയ്താല്‍ ഉറക്കച്ചടവ് മാറി ഉന്മേഷം വരും.
മുഖക്കുരു മൂലമുണ്ടാകുന്ന ചൊറിച്ചിലും ചുവപ്പും തടിപ്പും ഇല്ലാതാക്കാന്‍ ഐസ് ക്യൂബുകള്‍ വച്ച് മൃദുവായി തടവിയാല്‍ മതി.
മേക്കപ്പ് ഇടുന്നതിന് മുമ്പായി ഐസ്ക്യൂബുകള്‍ മുഖത്ത് തടവിയാല്‍ കൂടുതല്‍ സമയം മേക്കപ്പ് നില്ക്കും.
മുഖം മുഴുവന്‍ ഐസ് ക്യൂബുകള്‍ കൊണ്ട് മസാജ് ചെയ്താല്‍ രക്തയോട്ടം വര്‍ദ്ധിച്ച് ഉന്മേഷം കൈവരും.
കണ്ണിന്റെ വശങ്ങളിലുള്ള ചുളിവും അകാലവാര്‍ദ്ധക്യത്തിന്റെ ചുളിവുകളും മാറാന്‍ ഐസ് ക്യൂബുകള്‍ കൊണ്ട് ആഴ്ചയില്‍ രണ്ടു ദിവസം മൃദുവായി മസാജ് ചെയ്താല്‍ മതി.






