
കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പി ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ 8 ന് ആരംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വ്യാഴാഴ്ച രാവിലെ എട്ടുവരെ അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നില്ക്കും.
സെപ്തംബര്‍ 29 ന് സൂചന പണമുടക്ക് നടത്തിയിരുന്നു. എന്നാല്‍ പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം. ഇന്ന് രാവിലെ 930 ന് സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓ പി വിഭാഗത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തും. ഡി എം ഇ ഓഫീസിലേക്ക് 10 മണിക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.






