
ഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ ഓണാഘോഷത്തിന് വിലക്ക്. ജെ എന്‍ യു അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് വ്യാഴാഴ്ച നടത്താനിരുന്ന ആഘോഷ പരിപാടികള്‍ക്കാണ്.
വിദ്യാര്‍ഥികള്‍ കണ്വെന്ഷന് സെന്റര്‍ ബുക്ക് ചെയ്തതിനുശേഷം പരിപാടി നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ബുക്കിംഗ് അധികൃതര്‍ റദ്ദാക്കി. മതപരമായ ആഘോഷങ്ങള്‍ നടത്താനായി അനുവദിക്കില്ലായെന്നായിരുന്നു വിശദീകരണം. കണ്വന്ഷന് സെന്‍ഡറിന് പുറത്ത് പരിപാടികള്‍ നടത്തുന്നതിനും വിലക്കേര്പ്പെടുത്തിയട്ടുണ്ട്.
വ്യാഴാഴ്ച്ച നടക്കാനിരിക്കുന്നത് ഒക്ടോബര്‍ 28 മുതല്‍ ആരംഭിച്ച പരിപാടികളുടെ സമാപനമാണ്. പരിപാടിയില്‍ നിന്നും പിന്മാറില്ലെന്ന് ജെഎന്‍യു ഓണം കമ്മിറ്റി അറിയിച്ചു.ഓണാഘോഷം വിലക്കിയത് പ്രതിഷേധാര്‍ഹം എന്ന് വി ശിവദാസന്‍ എംപി.സംഘപരിവാറിന്റെ കേരള വിരുദ്ധ അജണ്ട അധികൃതയിലൂടെ നടപ്പിലാക്കുകയാണെന്നുo ശിവദാസന്‍ ആരോപിച്ചു.







Comments