
റെയില്‍വേ ട്രാക്കില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ തേടി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. ആര്‍പിഎഫ് ഇക്കാര്യം ശ്രദ്ധിച്ചത് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയായിരുന്നു. ശേഷം ദൃശ്യത്തിലുള്ള ആളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
വീഡിയോ ചിത്രീകരിച്ചരിക്കുന്നത് രാജസ്ഥാനിലെ ഫുലേര - അജ്മീര്‍ പ്രദേശത്തെ ദന്ത്രാ സ്റ്റേഷന് സമീപാണ്. ട്രാക്കിന്റെ മധ്യത്തില്‍ വച്ച് പടക്കത്തിന് തീ കൊടുത്തു. ഇതിന് തുടര്‍ന്ന് വലിയ പുക ഉയര്‍ന്നു. ചാരം പാമ്പിന്റെ രീപത്തിലായിരുന്നു.
എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ നോര്‍ത്ത് വെസ്റ്റേണ്‍ ഡിവിഷനിലേക്ക് കോളുകള്‍ വന്നു. ഇതോട് കൂടി ഈ വീഡിയോയിലെ യുവാവിനെ തിരയുകയാണ് പോലീസ്. വീഡിയോകളും സെല്‍ഫികളും എടുക്കുന്നതിന് ട്രാക്കില്‍ കയറി അപകടത്തില്‍ മരിച്ച നിരവധി പേരുടെ വാര്‍ത്തകള്‍ ഇതിനോടകം തന്നെ നമ്മള് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവണതകള്‍ക്ക് എന്നിട്ടും അവസാനമില്ല.
റെയില്‍വേ ആക്റ്റിലെ സെക്ഷന്‍ 145, 147 പ്രകാരം റെയില്‍വേ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 1000 രൂപയാണ് പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.







Comments