
തിരുവനന്തപുരത്ത് നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ ഒമ്പത് മുതലാണ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ഇതാദ്യമായാണ് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചുപോകും.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക, ചൈന, ഹോങ്കോങ്, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്.





