
പത്തനംതിട്ട : സില്‍വര്‍ െലെന്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ പുതിയ നീക്കം ആരംഭിച്ചത് സമീപ ഭാവിയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി രാജ്യത്ത് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ.
എത്രയും വേഗം കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത പദ്ധതിക്കുവേണ്ടി ചര്‍ച്ച ആരംഭിക്കണമെന്നാണ് പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. കെ-റെയില്‍ അധികൃതരുമായി നടത്തുന്ന ചര്‍ച്ചയുടെ മിനിറ്റ്സ് സമര്‍പ്പിക്കാനും വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ-റെയിലുമായി ആശയവിനിമയം നടത്താന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്കു കത്ത് നല്‍കിയത്. അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം-ഡല്‍ഹി അതിവേഗ റെയില്‍വേ പദ്ധതിയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നാണ് അറിയുന്നത്.നിലവില്‍ അഹമ്മദാബാദ്-മുംെബെ അതിവേഗ റെയില്‍ പദ്ധതിയുടെ നിര്‍മാണമാണ് നടക്കുന്നത്. ഇതിന്റെ 60 ശതമാനം ജോലികളും പൂര്‍ത്തിയായി.
അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന് പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. 95 ശതമാനവും ആകാശപാതയിലൂടെയാണ് സര്‍വീസ് നടക്കുക. സൂറത്ത്, വഡോദര റെയില്‍വേ സ്റ്റേഷന് നിര്‍മാണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ താനെയ്ക്കു സമീപം കടലിനടിയിലൂടെ ഭൂഗര്‍ഭപാത ഒരുക്കും. ഇതിന്റെ നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു.
ഈ പാതയുടെ അനുബന്ധ പദ്ധതികളായി ഡല്‍ഹി-അഹമ്മദാബാദ്, മുംെബെ-ബംഗുളുരു, ബംഗളുരു-മംഗളുരു, മംഗളുരു-തിരുവനന്തപുരം പാതകളുടെ നിര്‍മാണമാണ് നടക്കാനുള്ളത്. ഇതും ആകാശപാതയിലൂടെ ആയിരിക്കുമെന്നാണു സൂചന.
കേരളത്തിലും സര്‍വേ നടപടികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ആകാശപാതയിലൂടെ പൂര്‍ണമായും പദ്ധതി ആസൂത്രണം ചെയ്യാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യം. 350 കിലോമീറ്റര്‍ ദൂരമുള്ള സില്‍വര്‍ െലെന്‍ പദ്ധതിയുടെ 292.73 കിലോമീറ്ററും പത്തടിയില്‍ അധികം ഉയരത്തില്‍ തിട്ടയിലൂടെയാണ് വിഭാവന ചെയ്തിട്ടുള്ളത്.
ആകാശപാത-88.41 കിലോമീറ്റര്‍, ടണല്‍ -11.53 കിലോമീറ്റര്‍, ഉയര്‍ന്ന മേഖലയില്‍ കട്ടിങ്ങിലൂടെ-101.74 കിലോമീറ്റര്‍, കട്ട് ആന്‍ഡ് കവര്‍-24.79 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പാത ഒരുക്കുന്നതെന്ന് ഡി.പി.ആര്. വ്യക്തമാക്കുന്നു. അെലെന്മെന്റിനോടൊപ്പം ഇതിലും മാറ്റം വരാനാണു സാധ്യത.






