
ഒമാനിലെ മസ്കറ്റ് ഹമറിയ മേൽപ്പാലം അടച്ചിടുമെന്ന് മസ്കറ്റ് നഗരസഭയുടെ മുന്നറിയിപ്പ്. നവംബർ 12 ഞായറാഴ്ച്ച വരെയാണ് അറ്റകുറ്റപ്പണികൾക്കായി ഹമറിയ മേൽപ്പാലം അടച്ചിടുന്നത്.
നഗരസഭ പുറത്തിറക്കിയിട്ടുള്ള അറിയിപ്പിൽ മേൽപ്പാലത്തിന്റെ അസ്ഫാൽറ്റ് പാളിയുടെ അറ്റകുറ്റപ്പണികൾക്കായി മസ്കത്ത് നഗരസഭാ റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് 2023 നവംബർ 12 ഞായറാഴ്ച രാവിലെ വരെ ഹമറിയ മേൽപ്പാലം പൂർണ്ണമായും അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. അധികൃതര്‍ പൊതുജനങ്ങളോട് ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.





