
കര്ഷകന് പ്രസാദ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ അവസരത്തില്‍ നടന് മനോജ് കുമാര്‍
സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ കടമെടുത്താണ് മനോജിന്റെ പ്രതികരണം. ഒരു കര്ഷകന് പാടത്ത് നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് കുറിപ്പ് എഴുതിയത്.
''നിങ്ങളുടെ കാല് ചേറില്‍ പതിയുമ്പോഴാണ്, ഞങ്ങളുടെ കൈ ചോറില്‍ പതിയുന്നത്. ഇത് ഞാന്‍ പറഞ്ഞതല്ല. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞതാണ്. മനസ്സ് കൊണ്ട് ഓരോ പ്രിയപ്പെട്ട കര്‍ഷകര്‍ക്ക് ഒപ്പവും എന്റെ മനസ്സിന്റെ പ്രാര്‍ത്ഥനയുണ്ട്. ജയ് ജവാന്.. ജയ് കിസാന്‍.. സ്കൂള്‍ തലം മുതല്‍ പഠിച്ചതാണ്. മറക്കില്ല മരണം വരെ..'', മനോജ് കുമാര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.
അതേസമയം പ്രസാദിന്റെ കുടുംബത്തിന് സഹായം നല്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് വേണ്ട റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.






