
മകന്റെ മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ദര്‍ഫ ഷിയാസ്. അടുത്തിടെയായിരുന്നു നടനും മോഡലുമായ ഷിയാസ് കരീമിനും ഭാര്യ ദര്‍ഫയ്ക്കും ആദ്യത്തെ കണ്മണി ജനിച്ചത്. തങ്ങളുടെ കുഞ്ഞു രാജകുമാരന് ഡെസു എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ചുളള മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു ദര്‍ഫ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചത്.
‘മാഷാ അല്ലാഹ്.. ഞങ്ങളുടെ ഡെസു ബേബിയെ ഏറെ സ്നേഹത്തോടെ നിങ്ങള്‍ക്കേവര്‍ക്കുമായി പരിചയപ്പെടുത്തുന്നു. ഇവനാണ് ഞങ്ങളുടെ ലോകം, ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനം. ഞങ്ങളുടെ രാജകുമാരനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ തികയില്ല. നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഡെസുവിനെക്കൂടി ഉള്‍പ്പെടുത്തുക, അവനെ സന്തോഷവും സമാധാനവും നല്കി അനുഗ്രഹിക്കുക. എല്ലാവരോടും ഒരുപാട് സ്നേഹം’- ദര്‍ഫ ഷിയാസ് കുറിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഷിയാസ് കരീമിന്റെയും ദര്ഫയുടെയും വിവാഹം. ദുബായിയില്‍ ബാങ്കിങ് മേഖലയില്‍ ഉദ്യോഗസ്ഥയായ ദര്‍ഫ, ഷിയാസിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം വലിയ താങ്ങായി കൂടെയുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ അറിയിച്ചത്. ഇപ്പോള്‍ കുഞ്ഞ് ജനിച്ച വിവരവും പേരും പുറത്തുവിട്ടതോടെ താരദമ്പതികള്‍ക്ക് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.






