
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ന്യൂഹാംപ്ഷെയറില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഒരാള്‍ അക്രമിയാണെന്ന് സംശയമുണ്ട്. പോലീസിന്റെ വെടിവയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
കോണ്‍കോര്‍ഡിലെ ആശുപത്രിയില്‍ കടന്ന അക്രമി ലോബിയില്‍ കണ്ട ഒരാളെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് സ്റ്റേറ്റ് പോലീസ് കേണല്‍ മാര്‍ക് ഹാള്‍ പറയുന്നു. പോലീസ് ഉടന്‍തന്നെ ആശുപത്രി വളയുകയും അക്രമിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തുവെന്ന് പോലീസ് മേധാവി വ്യക്തമാക്കി.
മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആശുപത്രിയിലെ ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ പൊതുസമൂഹത്തിനോ ഭീഷണിയില്ലെന്നും മാര്‍ക് ഹാള്‍ അറിയിച്ചു.
ഗുരുതര മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ചികിത്സിക്കുന്ന കോണ്‍കോര്‍ഡിലെ 185 കിടക്കകളുള്ളതാണ് ന്യൂ ഹാംപ്ഷയര്‍ ആശുപത്രി.






