കൈ നിറയെ വളകളിട്ട് ധാവണിയും ചുറ്റി നടന്നിരുന്ന സുന്ദരിമാരെ ഇന്ന് കാണാനേയില്ല. ഒരു കാലത്ത് കുപ്പിവളകളായിരുന്നു തരംഗമെങ്കില്‍ ഇന്ന് കുപ്പിവളകള്ക്ക് പകരം മെറ്റല്‍, നൂലിഴകളില്‍ കോര്‍ത്തെടുത്ത വളകള്‍, തടി വളകള്‍ എന്നിവയോടാണ് പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രിയം. ഇപ്പോള്‍ കല്യാണങ്ങള്‍ക്കും വിശേഷാവസരങ്ങളിലും മാത്രമാണ് പെണ്‍കുട്ടികളുടെ കൈകളില്‍ ഇപ്പോള്‍ വളകള്‍ നിറയുന്നത്.
നൂല് വളകള്‍
വിവിധ നിറങ്ങളിലെ നൂലുകള്‍ കോര്‍ത്തിണക്കിയ വളകള്‍ക്കാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ സ്വീകാര്യത കൂടുതലുള്ളത്. രണ്ട് നിറങ്ങള്‍ ചേര്‍ന്ന നൂല് വളകള്‍ ഒരെണ്ണമോ, രണ്ടെണ്ണമോ അണിയാനാണ് ഏവര്‍ക്കും താല്പര്യം. സില്‍ക്ക് നൂലിഴകളില്‍ കോര്‍ത്ത ത്രെഡ് വളകളും ഏറെ പ്രചാരം നേടിക്കഴിഞ്ഞു.
ജോയിന്റ് വളകള്‍
ആദ്യമൊക്കെ മരത്തടിയുടെ അതേ നിറത്തില്‍ തന്നെയാണ് വളകള്‍ വിപണിയിലെത്തിയത്. ഇപ്പോള്‍ വിവിധ നിറങ്ങളിലുള്ള പൂക്കളും ഇലകളും പക്ഷികളുമൊക്കെ ഡിസൈനായി വളകളിലെത്തുന്നുണ്ട്. ഇവയുടെ ആകൃതിയിലും വ്യത്യാസമുണ്ട്. ത്രികോണം, ചതുരം, സിഗ്സാഗ്, ഓവല്‍ ആകൃതികളില്‍ വളകള്‍ ലഭ്യമാണ്.