മുംബൈ: വൈദ്യുതി ബില്ലിന്റെ പേരിലുള്ള തട്ടിപ്പിനിരയായി 72 കാരന്. മിന് ഇന്റലിജന്‍സി ബ്യൂറോ ഉദ്യോഗസ്തനാണ് തട്ടിപ്പിനിരയായത്. ഏഴര ലക്ഷം രൂപയാണ് ഇയാളില്‍ നിന്നും നഷ്ടമായത്. വ്യാജ സന്ദേശം എത്തിയത് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ടിന്റെ പേരിലായിരുന്നുവെന്ന് തട്ടിപ്പിനിരയായ രഘുനാഥ് കരംബോല്ക്കര് പറഞ്ഞു. മുന്‍ മാസങ്ങളിലെ ബില്ല് അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കില്‍ വൈദ്യുതി ഉടന്‍ വിച്ഛേദിക്കുമെന്നുമായിരുന്നു സന്ദേശം. താന്‍ ബില്ലുകളെല്ലാം തീര്പ്ാക്കിയതായി രഘുനാത് പറഞ്ഞിരുന്നെങ്കിലും തങ്ങളുടെ രേഖകളില്‍ അത് പ്രതിഫലിച്ചട്ടില്ലെന്നായിരുന്നു തട്ടിപ്പുകാരന് ആവര്‍ത്തിച്ചത്. ഇതിന് പിന്നാലെ തട്ടിപ്പു സംഘം രഘുനാഥന്റെ വാട്സ്ആപ്പിലേക്ക് പ്രശ്നം പരിഹരിക്കാനാണെന്ന വ്യാജേന ഒരു ലിങ്ക് അയച്ചു അതില്‍ ക്ലിക്ക് ചെയ്യാനായി ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ തന്റെ ഫോണില്‍ ലിങ്ക് തുറക്കാന്‍ സാധിക്കാതെ വന്നതോടെ രഘുനാഥ് അത് ഭാര്യയുടെ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തു. ലിങ്ക് തുറന്നപ്പോള്‍, വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും അഞ്ചു രൂപ അടയ്ക്കാനുമാണ് സൈബര്‍ തട്ടിപ്പു സംഘം ആവശ്യപ്പെട്ടതെന്ന് രഘുനാഥ് പറഞ്ഞു.
പിന്നിടൊന്നു ചിന്തിക്കാതെ തന്നെ അത് ചെയ്തു തുടര്‍ന്ന് രണ്ടു അക്കൗണ്ടുകളില്‍ നിന്നും ഏഴര ലക്ഷം രൂപ പിന്‍വലിച്ചതായി സന്ദേശം എത്തിയത്. ഇതോടെ തട്ടിപ്പിനിരയായ കാര്യം അറിഞ്ഞതായി ദമ്പതികള്‍ പറയുന്നു. തുടര്‍ന്ന് പരാതിയുമായി സൈബര്‍ പോലീസിനെ അവര്‍ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ട് പണം കൈമാറിയ അക്കൗണ്ടുകള്‍ പരിശോധിച്ചു.ഇതോടൊപ്പം തട്ടിപ്പുകാര്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.






