
ക്രിക്കറ്റ് ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയെ 6 വിക്കറ്റിന് തോല്പിച്ചാണ് ഓസ്ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ഇന്ത്യന്‍ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ നടന് മനോജ് കുമാര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
സഞ്ജു സാംസണിനെ കുറിച്ചാണ് മനോജിന്റെ പോസ്റ്റ്. 'മോനേ സഞ്ജു ..... നിന്റെ മനസ്സിന്റെ 'താപ'മാണോടാ ഈ വേള്‍ഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ .... ??വെറുതെ ചിന്തിച്ച് പോവുന്നു ....എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി 'മരിക്കാന്‍' തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരില്‍ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ ....സാരമില്ല .... അടുത്ത World cup നിന്റേയും കൂടിയാവട്ടേ', എന്നാണ് നടന് കുറിച്ചത്.






