
തന്റെ ആരാധികയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് സംഗീതപരിപാടി നീട്ടിവെച്ച ടെയ്ലര് സ്വിഫ്റ്റ് ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പാട്ടുമായി വേദിയിലെത്തി.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഗായികയുടെ അന്ന ക്ലാര ബെനവിഡിസ് എന്ന ഗായിക മരണപ്പെട്ടത്. ടെയ്ലറിന്റെ സംഗീതപരിപാടി കാണാനെത്തി സദസ്സിലെ ചൂടില്‍ തളര്‍ന്നു വീണ് ചികിത്സയില്‍ കഴിയവെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
ഇത് ടെയ്ലറിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. പിന്നാലെ ഗായിക സംഗീതപരിപാടി മാറ്റിവെയ്ക്കുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു.
ബ്രസീലിലെ വേദിയില്‍ നടത്താനിരുന്ന പരിപാടിയകണ് നീട്ടിവെച്ചത്. പരിപാടിക്കുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയപ്പോഴാണ് ആരാധികയുടെ അപ്രതീക്ഷിത മവര്പാടുണ്ടായത്. അന്നയ്ക്കു വേണ്ടി കണ്ണീരോടെ ആദരഗീതം ആലപിച്ചാണ് ടെയ്ലര് വീണ്ടും വേദിയിലെത്തിയത്.
ആരാധികയുടെ മരണം തന്റെ ഹൃദയത്തെ തകര്‍ത്തു കളഞ്ഞെന്നും ദു:ഖം താങ്ങാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം ടെയ്ലര് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ആരാധികയോടുളള ടെയ്ലറിന്റെ അതിരറ്റ സ്നേഹം കണ്ട് സ്നേഹിതരും വികാരധീനരാവുകയാണ്.






