
എയർ ഇന്ത്യയ്ക്ക് നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിന് രണ്ടാം തവണയും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . സിവിൽ ഏവിയേഷൻ റിക്വയർമെന്റിന്റെ വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാതിരിക്കുക, വിമാനങ്ങൾ വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യം നൽകാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഇതേ തുടർന്ന് നവംബർ 3ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ എയർ ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസിലെ മറുപടി തൃപ്തികരമല്ലെന്നും സിഎആർ വ്യവസ്ഥകൾ പാലിക്കാത്തതിന് 10 ലക്ഷം രൂപ പിഴ ചുമത്തിയതായും ഡിജിസിഎ വ്യക്തമാക്കി.






