
തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്. ഇടുക്കി, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപിരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പല ഇടങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര തീരദേശ മേഖലയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയട്ടുണ്ട്. മഴ കനക്കുന്നതിന് കാരണമായത് കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ്. മത്സ്യ ബന്ധനത്തിന് വിലക്കില്ല.
തെക്ക്കേരളത്തില് വ്യാപകമായ മഴയെ തുടര്‍ന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയില്‍ പത്തനംതിട്ടയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ശക്തമായ മഴ പെയ്തത് തിരുവല്ല, കോന്നി മേഖലകളിലായിരുന്നു. പത്തനം തിട്ട ജില്ലയില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്തും കനത്ത മഴ പെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി.






