
പത്തനംതിട്ട: നവകേരള സദസ്സിന് ഒരു ലക്ഷം രൂപ കൈമാറി യുഡിഎഫ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത്. ഒരു ലക്ഷം രൂപയുടെ ചെക്കാണ് നവകേരള സദസ്സ് സംഘാടക സമിതിക്ക് കൈമാറിയത്. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും തീരുമാനം പിന്‍വലിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല.
നവകേരള സദസ്സിന് പണം അനുവദിച്ചത് വിവാദമായതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് അടിയന്തരമായി യോഗം ചേര്‍ന്ന് തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ല മുന്‍സിപ്പാലിറ്റിയും യോഗം ചേര്‍ന്ന് പണം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചിരുന്നു. അത് ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലേക്കും കടന്നിരുന്നു.
നവകേരള സദസ്സിന് പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്
നവകേരള സദസ്സിന് യു ഡി എഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് തുക അനുവദിച്ചു. കഴിഞ്ഞ എട്ടിനു ചേര്‍ന്ന ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒരു ലക്ഷം രൂപ വരെ തനത് ഫണ്ടില്‍ നിന്ന് നവകേരള സദസ്സിന് അനുവദിക്കാമെന്ന് ശിപാര്‍ശ ചെയ്തെന്നും പത്തിനു ചേര്‍ന്ന ഭരണ സമിതി യോഗം ഇത് അനുവദിച്ചെന്നുമാണ് പ്രതിപക്ഷമായ എല്‍ ഡി എഫ് പറഞ്ഞു.
എന്നാല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയാണ് തുക പാസ്സാക്കിയതെന്നു ഭരണപക്ഷം ആരോപിച്ചു. ഭരണ സമിതി അനുമതിയോടെയാണു തുക അനുവദിച്ചെന്നാണ് ഇടതുപക്ഷം പറയുന്നത്. സെക്രട്ടറിയെ ഉപരോധിച്ച് ഭീഷണിപ്പെടുത്തിയാണ് തുക പാസാക്കിയതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യു ഡി എഫ് അംഗങ്ങള്‍. പത്തിനു ഭരണ സമിതി എടുത്ത തീരുമാനം തുക കൈമാറാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതാണെന്നും 21ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ അത് നല്‍കേണ്ടതില്ല എന്ന് മിനുറ്റ്സില്‍ തിരുത്ത് വരുത്തിയതാണെന്നുമാരോപിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചു. തുടര്‍ന്നാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 60,000 രൂപ പാസാക്കിയത്.
പറവുര്‍ നഗരസഭ
യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭ നവകേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ സെക്രട്ടറി. ഒരു ലക്ഷം രൂപയാണ് അനുവദിച്ച് സെക്രട്ടറി ചെക്ക് ഒപ്പുവച്ചു. സര്‍ക്കാര്‍ നടപടി ചട്ടങ്ങള്‍ താന്‍ പാലിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു
പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെത്തുടര്‍ന്ന് തുടര്‍ന്ന് പണം നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്മാറിയിരുന്നു. ഇന്ന് രാവിലെ വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ആയിരുന്നു തീരുമാനം. പണം നല്‍കാനുള്ള നടപടി റദ്ദാക്കാന്‍ ഉള്ള തീരുമാനം മുനിസിപ്പല്‍ ചട്ടം 49 ത്തിന് വിരുദ്ധമാണെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.






