
തെന്നിന്ത്യന്‍ സിനിമകളിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് ബോളിവുഡില്‍ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് ഇലിയാന ഡിക്രൂസ്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് തമിഴിലും കന്നഡത്തിലും സാന്നിധ്യമറിയിച്ചു. അതിനു ശേഷമാണ് ബര്‍ഫിയിലൂടെ ബോളിവുഡില്‍ തിളങ്ങിയത്. സിനിമ സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇലിയാനയ്ക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം ഒരു വര്‍ഷത്തിനു മുമ്പ് താന്‍ ഗര്‍ഭിണിയാണെന്ന് പോസ്റ്റ് ഇട്ടിരുന്നു. ഈ വര്‍ഷം ആഗസ്റ്റിലാണ് ഇലിയാനയ്ക്ക് മകന് പിറന്നത്. കോവ ഫീനിക്സ് ഡോളന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ താന്‍ അമ്മയാകാന്‍ പോകുന്നുവെന്നറിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. ‘‘ഇന്ന് ഒരു വർഷം മുമ്പ്, എന്റെ കുഞ്ഞ് എന്റെ ഉള്ളിൽ വളരുന്ന ഒരു ചെറിയ പോപ്പി വിത്തിന്റെ വലുപ്പമായിരുന്നു... എന്നിലൂടെ കടന്നുപോകുന്ന വികാരങ്ങൾ, ആവേശം, ഞരമ്പുകൾ, അവനെ സംരക്ഷിക്കാനും സുരക്ഷിതമാക്കാനുമുള്ള ഈ അമിതമായ ആവശ്യം ഞാൻ ഓർക്കുന്നു... ഒരു വര്‍ഷത്തിനു ശേഷം ഇന്ന് അവൻ എന്റെ കൈകളിൽ ഉറങ്ങുന്നത് നോക്കി ഇവിടെ ഉണ്ടായിരിക്കുന്നത് വളരെ അയഥാർത്ഥമായി തോന്നുന്നു...’’ ഇലിയാന കുറിച്ചു. സാരിയുടുത്ത് തലയില്‍ പൂവ് ചൂടി വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി നില്ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് ചിത്രവും താരം ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തില്‍ പുതിയൊരു ഘട്ടം ശരിക്കും ആസ്വദിക്കുകയാണ് ഇലിയാന. കുഞ്ഞിന്റെ ചിത്രങ്ങളും കുസൃതികളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ചപ്പോള്‍ സത്യത്തില്‍ ആരാധകര്‍ക്ക് അതൊരു ഷോക്കായിരുന്നു. അവിവാഹിതയായിരുന്ന ഇലിയാന കുട്ടിയുടെ അച്ഛന് ആരെന്ന് ആദ്യം വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ താരം തന്റെ കാമുകനും പങ്കാളിയുമായ പങ്കാളി മൈക്കിള്‍ ഡോളനൊപ്പമുള്ള ചിത്രം പങ്കിട്ടു. താന്‍ സിംഗിള്‍ പാരന്റ് അല്ലെന്ന് താരം എല്ലാവരോടും വ്യക്തമാക്കി. അതിനിടെ ഗര്‍ഭിണിയായശേഷം ഇരുവരും വിവാഹിതരാവുകയുണ്ടായി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മാതൃത്വം ആഘോഷിക്കുകയാണ് താരമിപ്പോള്‍.







Comments